Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter Roll Clean-Up Team

എ​സ്ഐ​ആ​ർ ജോ​ലി​ക്കി​ടെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ക​ല്ലേ​റ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്‌​ഐ​ആ​ർ) ജോ​ലിക്കിടെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ മ​ദ്യ​പസം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം.

സൈ​ലാ​ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​യി​ബ് ത​ഹ​സി​ൽ​ദാ​ർ രാം​ക​ലേ​ഷ് സാ​കേ​ത്, ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ വി​ക്രം സിം​ഗ് റാ​ത്തോ​ഡ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചി​കി​ത്സ​യ്ക്കാ​യി ര​ത്‌​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​നാ ജോ​ലി​ക​ൾ​ക്കാ​യി ര​ത്‌​ലാ​മി​ന​ടു​ത്തു​ള്ള ജു​ൽ​വാ​നി​യ​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​ദ്യ​പി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ മൂ​ന്ന് പേ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

റാ​ത്തോ​ഡി​ന്‍റെ കൈ​യ്ക്കും വ​യ​റി​നും പ​രി​ക്കേ​റ്റു. അ​ക്ര​മി​ക​ൾ ഉ​മ​ർ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ ര​ണ്ടു​പേ​രാ​യ സ​യ്സിം​ഗ് (28), ബാ​പി താ​ഡ് (55) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നാ​മ​നാ​യ ഷോ​ക്‌​സിം​ഗ് (31) ഒ​ളി​വി​ലാ​ണ്. മൂ​വ​ർ​ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Up